പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദന്റെ ജന്മദിനമാണ് ഇന്ന്. അത് ആഘോഷമാക്കുകയാണ് സിനിമാലോകം. രാവിലെ തന്നെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ഉണ്ണിയുടെ തമിഴ് ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ജന്മദിനാഘോഷത്തിൻ്റെ ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. നടൻ ശശികുമാറും, സെറ്റിലെ മറ്റംഗങ്ങളും ചേർന്നാണ് ഉണ്ണിക്ക് സർപ്രൈസ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.
മേപ്പടിയാനും ഷഫീഖിന്റെ സന്തോഷത്തിനും ശേഷം ഉണ്ണി മുകുന്ദന് ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉണ്ണി തന്നെ നായകനാകുന്ന മലയാള ചിത്രം ജയ് ഗണേഷ് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തില്‍ വച്ച് പ്രഖ്യാപിച്ചിരുന്നു.
2011-ല്‍ റിലീസായ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന് മലയാള സിനിമ ലോകത്തേക്ക് എത്തിയത്.
മുകുന്ദന് നായരുടെയും റോജി മുകുന്ദന്റെയും മകനായി 1987 സെപ്റ്റംബര്‍ 22ന് തൃശ്ശൂരാണ് താരം ജനിച്ചത്. പിതാവിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലിയുള്ളതിനാല്‍ നടന് പഠിച്ചതും വളര്‍ന്നതും ഗുജറാത്തില്‍ ആയിരുന്നു.ഉണ്ണികൃഷ്ണന് മുകുന്ദന് എന്നാണ് നടന്റെ യഥാര്‍ത്ഥ പേര്.
Discussion about this post