ഷാർജ: കടൽമാർഗം പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ അല്ലാത്ത മാംസം യു എ ഇ നിരോധിച്ചു. മാംസത്തിൽ ഫംഗസ് കണ്ടത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കറാച്ചിയിൽ നിന്നും അയച്ച മാംസത്തിലാണ് ഫംഗസ് കണ്ടെത്തിയത്. അതിനെതുടർന്നു ഒക്ടോബർ 10 വരെ താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിമാസം ഒന്നര കോടി യു എസ് ഡോളറിന്റെ മാംസമാണ് പാകിസ്ഥാൻ യു എ ഇ യിലേക്ക് കയറ്റി അയക്കുന്നത്. പാകിസ്ഥാന്‍ ഏറ്റവും കൂടുതല്‍ മാംസം കയറ്റുമതി ചെയ്യുന്നത് സൗദി അറേബ്യ,ബഹ്‌റൈന്‍, യു എ ഇ എന്നീ രാജ്യങ്ങളിലേക്കാണ്.
പാകിസ്ഥാനിൽ നിന്നുള്ള കയറ്റുമതി എട്ടുവർഷമായി നിരോധിച്ചിരിക്കുകയായിരുന്നു. 2017 ലാണ് യു എ ഇ ഈ നിരോധനം പിൻവലിച്ചത്. അതിനു ശേഷമാണ് ചിക്കനും ചിക്കൻ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്തു തുടങ്ങിയത്.
Discussion about this post