Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജോലി വാഗ്ദാനം ചെയ്ത് ലൗ ജിഹാദും പെൺവാണിഭവും;ചേരിയിൽ നിന്ന് വില്ലയിലേക്ക് മാറിയ സഹോദരിമാരുടെ ഞെട്ടിക്കുന്ന അധോലോകം

by Brave India Desk
Feb 24, 2026, 07:21 pm IST
in India
Share on FacebookTweetWhatsAppTelegram

മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനെ നടുക്കി പെൺവാണിഭത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാവപ്പെട്ട യുവതികളെ ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്യുകയും ലൗ ജിഹാദിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരെയും ഇവരുടെ സഹായി ചന്ദൻ യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ബാഗ് സെവാനിയ പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. കേസിലെ മറ്റ് പ്രതികളായ ബിലാൽ, ചാനു, യാസിർ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് വൻ റാക്കറ്റാണ് ഇവർ പ്രവർത്തിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.

21-ഉം 32-ഉം വയസ്സുള്ള രണ്ട് യുവതികൾ നൽകിയ പരാതിയിലാണ് ഈ ക്രൂരതകൾ പുറംലോകമറിഞ്ഞത്. മാസശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് വീട്ടജോലിക്കെന്ന പേരിലാണ് അമ്രീനും അഫ്രീനും യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. തുടർന്ന് ഇവരെ പാർട്ടി കൾച്ചറിന്റെയും ആഡംബര ജീവിതത്തിന്റെയും ഭാഗമാക്കി മാറ്റും. പബ്ബുകളിലും ലോഞ്ചുകളിലും കൊണ്ടുപോയി അതിസമ്പന്നരായ ആളുകൾക്ക് യുവതികളെ കാഴ്ചവെക്കുകയായിരുന്നു രീതി. യുവതികൾക്ക് മദ്യവും മാരകമായ എംഡി (MD drugs) മരുന്നുകളും നൽകി ബോധം കെടുത്തിയാണ് പ്രതികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. ചത്തീസ്ഗഢിൽ നിന്നുള്ള ഒരു ബ്യൂട്ടീഷ്യനെ ഗുജറാത്തിലും മുംബൈയിലും എത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്.

Stories you may like

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

പീഡനത്തിനൊപ്പം നിർബന്ധിത മതപരിവർത്തനവും നടന്നതായാണ് പോലീസ് നൽകുന്ന വിവരം. “ഞാൻ ഇസ്ലാം മതം സ്വീകരിച്ചു, നീയും മുസ്ലിമാകണം, നിന്നെ നല്ല കുടുംബത്തിൽ വിവാഹം കഴിപ്പിച്ചു വിടാം” എന്ന് പറഞ്ഞ് പ്രതിയായ ചന്ദൻ യാദവ് യുവതിയെ ഭീഷണിപ്പെടുത്തി മതം മാറ്റുകയായിരുന്നു. തുടർന്ന് ബുർഖ ധരിക്കാനും നിസ്കരിക്കാനും യുവതിയെ നിർബന്ധിച്ചു. വിസമ്മതിക്കുന്നവരെ നഗ്നചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പ്രതികളുടെ പതിവായിരുന്നു. പ്രതികളുടെ ഫോണുകൾ പരിശോധിച്ച പോലീസിന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളടങ്ങിയ രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകൾ കണ്ടെത്താനായിട്ടുണ്ട്.

അബ്ബാസ് നഗറിലെ ചേരി പ്രദേശത്ത് സാധാരണ ജീവിതം നയിച്ചിരുന്ന അമ്രീനും അഫ്രീനും ചുരുങ്ങിയ കാലയളവിനുള്ളിൽ ഭോപ്പാലിലെ അതിസമ്പന്നമായ സാഗർ റോയൽ വില്ലയിലേക്ക് മാറിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പാവപ്പെട്ട പെൺകുട്ടികളെ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും എത്തിച്ച് വിൽക്കുന്ന അന്തർസംസ്ഥാന റാക്കറ്റിന്റെ കണ്ണികളാണോ ഇവരെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അഡീഷണൽ ഡിസിപി ഗൗതം സോളങ്കിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കി.

Tags: From Slum To VillaBhopal Sisters Arrested
ShareTweetSendShare

Latest stories from this section

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

Latest News

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

താത്ത്വികമായ ഒരു അവലോകനത്തിന്റെ ആവശ്യമില്ല, എന്തുകൊണ്ട് നമ്മൾ തോറ്റു എന്നതിന് സിമ്പിൾ ഉത്തരങ്ങൾ; ഇന്ത്യൻ ടീമിന് പറ്റിയ പിഴവുകൾ നോക്കിയാൽ വില്ലൻ അയാൾ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പ്രതിപക്ഷ നേതാവിനോട് കയർത്തു സംസാരിച്ചിട്ടില്ല, പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം; സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകാൻ ഒരുങ്ങി കെ.എൻ. ബാലഗോപാൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വരുന്നു, പച്ചക്കൊടി വീശാൻ നരേന്ദ്ര മോദി; ൻ വികസന കുതിപ്പിനൊരുങ്ങി ഹരിയാന

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ടീമിതുമുടിയാനൊരുവൻ കുടിലതയാർന്നോരസുരൻ, ഇന്ത്യൻ ടീമിന്റെ യഥാർത്ഥ ശാപം ഗംഭീർ തന്നെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies