Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

by Brave India Desk
Feb 24, 2026, 07:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽഡിഎഫ് – യുഡിഎഫ് മുന്നണികളെ തൂത്തെറിഞ്ഞ് ബിജെപി അധികാരമേറ്റ തിരുവനന്തപുരം കോർപറേഷനിൽ വികസനക്കുതിപ്പിന് വഴിമരുന്നിട്ട് കന്നി ബജറ്റ്. ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ തലസ്ഥാന നഗരിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ബൃഹദ് പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിൽ വിശപ്പില്ലാത്ത അവസ്ഥ സംജാതമാക്കാൻ 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന ‘അടൽ കാന്റീൻ’ പദ്ധതിയാണ് ബജറ്റിലെ ഏറ്റവും ജനകീയമായ പ്രഖ്യാപനം. ഇതിനായി 2 കോടി രൂപ വകയിരുത്തി. കൂടാതെ മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാൻ ഒരു കോടി രൂപ ചെലവിൽ ‘അടൽ സൂപ്പർമാർക്കറ്റും’ നഗരസഭ ആരംഭിക്കും. നഗരത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ദേശീയതയിലൂന്നിയ വികസന കാഴ്ചപ്പാടും ബജറ്റിൽ പ്രതിഫലിക്കുന്നു.

ഭവനരഹിതർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതിയാണ് ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോർപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും അനുവദിച്ചു. നഗരത്തിന്റെ ആത്മീയ പൈതൃകം കോർത്തിണക്കി പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് ‘സ്പിരിച്വൽ ടൂറിസം സർക്യൂട്ട്’ യാഥാർത്ഥ്യമാക്കും. കോമൺവെൽത്ത് ഗെയിംസ് പോലുള്ള അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ നഗരത്തെ സജ്ജമാക്കുന്നതിനായി പ്രത്യേക രാജ്യാന്തര ഓഫീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം കായികപ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. വിദേശ ഭാഷകളിൽ പരിശീലനം നൽകാൻ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയും തൊഴിലില്ലായ്മ പരിഹരിക്കാൻ 5 കോടി ചെലവിൽ ആരംഭിക്കുന്ന ‘അനന്തപുരി തൊഴിൽ കേന്ദ്രവും’ യുവതലമുറയെ ലക്ഷ്യമിട്ടുള്ളതാണ്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ബജറ്റിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സുമായി (HLL) സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആർഐ സൗകര്യങ്ങളുള്ള സെന്ററിനായി 1.5 കോടി രൂപ വകയിരുത്തി. നഗരത്തിലെ 50 കേന്ദ്രങ്ങളിൽ കലക്ഷൻ സെന്ററുകൾ തുടങ്ങാനും തീരുമാനമായി. വയോജന സൗഹൃദ നഗരത്തിനായി 5 കോടിയുടെ ‘സൺറൈസ്’ പദ്ധതി, പൊതുസ്ഥലങ്ങളിൽ 200 അത്യാധുനിക ശുചിമുറികൾക്കായി 20 കോടി, നേമത്ത് 2 കോടി ചെലവിൽ മൾട്ടിപ്ലക്‌സ് കോംപ്ലക്‌സ് എന്നിവയും ബജറ്റിലെ ഹൈലൈറ്റുകളാണ്. തെരുവുനായ ഭീഷണി നേരിടാൻ ഷെൽട്ടറുകൾക്കും എബിസി സെന്ററുകൾക്കുമായി 6 കോടി രൂപ മാറ്റിവെച്ചു. സീവറേജ് ശൃംഖല വിപുലീകരിക്കാൻ 10 കോടി രൂപയും ബജറ്റിലുണ്ട്. തലസ്ഥാന നഗരിയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള ബിജെപി ഭരണസമിതിയുടെ ഈ ബജറ്റ് അനന്തപുരിയുടെ ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Tags: BJPbudget
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies