എറണാകുളം: മല്ലു ട്രാവലർ എന്ന് അറിയപ്പെടുന്ന വ്‌ളോഗർ ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ് ബ്യൂറോ. പീഡന പരാതിയിലാണ് നടപടി. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൗദി അറേബ്യൻ വനിതയാണ് ഷക്കീറിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ സൗദി കോൺസുലേറ്റിലും എംബസിയിലും വനിത പരാതി നൽകിയിരുന്നു. ഇതിലാണ് ഐബി അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പോലീസ് നടപടികളുടെ വിവരങ്ങൾ ഐബി ശേഖരിച്ചു.
ഈ മാസം 13 കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു പീഡനശ്രമം എന്നാണ് പരാതിയിൽ പറയുന്നത്. അഭിമുഖത്തിന് വേണ്ടി ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ശേഷം അപമര്യാദയായി പെരുമാറുയകും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അതേസമയം പരാതി ഷക്കീർ നിഷേധിച്ചു.
Discussion about this post