തിരുവനന്തപുരം: മണ്ഡലസദസ്സിന് ആളെക്കൂട്ടണമെന്ന കർശന നിർദ്ദേശവുമായി മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജനസദസ്സിൽ എല്ലാ ദിവസവും നാല് നിയമസഭാ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുക. പതിനായിരം പേരെ വീതം പങ്കെടുപ്പിച്ചു കൊണ്ടുള്ള നാല് പൊതു സെഷൻ വീതം ഓരോ ദിവസവും സംഘടിപ്പിക്കാനാണ് തീരുമാനം. 140 മണ്ഡലങ്ങളിലെ എല്ലാ പരിപാടികലിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. നവംബർ 18 മുതൽ 23 വരെയാണ് പരിപാടി.
രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പമുള്ള കൂടിച്ചേരലോടെയാണ് ഒരു ദിവസത്തെ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തിരഞ്ഞെടുത്ത 200 പേരെയാണ് പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുക. 11 മണിക്ക് ആദ്യ നിയമസഭാ മണ്ഡലത്തിലെ പൊതു പരിപാടി ആരംഭിക്കും.
ഓരോ പരിപാടിയിലേക്കും കുറഞ്ഞത് 10,000 പേരെയെങ്കിലും എത്തിക്കണമെന്നാണ് പ്രാദേശിക നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രണ്ട് മണി, നാല് മണി, ആറ് മണി എന്നീ സമയങ്ങളിൽ മറ്റ് മൂന്ന് മണ്ഡലങ്ങളിലേയും പൊതുപരിപാടികളായിരിക്കും നടക്കുക.
Discussion about this post