ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് ട്രെയിനുകൾ പുതിയ ഇന്ത്യയുടെ ആവേശത്തേയും മുന്നേറ്റത്തേയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസ് വഴി വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യമേഖലയിൽ ഉണ്ടായ ഈ വികസനം രാജ്യത്തെ 140 കോടി ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. ഇതാണ് ഇപ്പോൾ ഈ രാജ്യവും ആഗ്രഹിക്കുന്നത്. എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തിയാൽ അത് വിനോദസഞ്ചാര മേഖലയ്ക്ക് ഉൾപ്പെടെ വലിയ പ്രയോജനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തിക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
11 സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേയും തീർത്ഥാടന കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് കൊണ്ടാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. റൂർക്കല ഭുവനേശ്വർ പുരി വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി മധുര ചെന്നൈ വന്ദേഭാരത് എക്സ്പ്രസ്, വിജയവാഡ ചെന്നൈ വന്ദേഭാരത് എക്സ്പ്രസ്, ഉദയ്പൂർ ജയ്പൂർ വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി മധുര ചെന്നൈ വന്ദേഭാരത് എക്സ്പ്രസ്, ഹൈദരാബാദ് ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ്, വിജയവാഡ ചെന്നൈ വന്ദേഭാരത് എക്സ്പ്രസ്, പട്ന ഹൗറ വന്ദേഭാരത് എക്സ്പ്രസ്, കാസർകോട് തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ ട്രെയിനുകൾ.
Discussion about this post