കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസമിതി അംഗമായ എം കെ കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തൃശൂർ സർവീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ ആഴ്ച ഇ ഡി റെയിഡ് നടത്തിയിരുന്നു. കണ്ണൻ പ്രസിഡന്റായ ബാങ്കാണിത്. റെയിഡിനെ തുടർന്നാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇ ഡി യുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
മുൻ എം എൽ എ യും കേരള ബാങ്ക് വൈസ് പ്രസിഡന്റും ആണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതിയായ സതീഷ് കുമാർ വെളുപ്പിച്ച കോടികണക്കിന് രൂപയുടെ കള്ളപ്പണം മറ്റു നാല് സഹകരണ ബാങ്കുകൾ വഴി കടത്തിയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇ ഡി തൃശൂരിലെ മറ്റു സഹകരണ ബാങ്കുകളിൽ റെയിഡ് നടത്തിയത്.
സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടു സി പി എമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് എം കെ കണ്ണൻ. മുൻ എം എൽ എ ആയ ഇദ്ദേഹം, കേരള ബാങ്ക് വൈസ് പ്രസിഡന്റുകൂടിയാണ്. മുൻ മന്ത്രി എ സി മൊയ്ദീൻ ഉൾപ്പെടെയുള്ള നേതാക്കളെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
Discussion about this post