ലീഗിനെതിരെ കൈകോര്‍ത്ത മാധ്യമം- ദേശാഭിമാനി നിലപാടിനെതിരെ ചന്ദ്രിക
ഗുജറാത്ത് വംശഹത്യ ഇരകള്‍ക്കായി മുസ്ലംിലീഗ് പിരിച്ചെടുത്ത ഫണ്ട് കൃത്യമായി ഉപയോഗിച്ചില്ല എന്ന സിപിഎം പ്രസിദ്ധീകരണമായ മുഖ്യധാരയുടെ പത്രാധിപര്‍ സഫീദ് റൂമി മാധ്യമം ആഴ്ചപതിപ്പിലെഴുതിയ ലേഖനത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സിറാജ് പത്രം. ഗുജറാത്ത് ഇരകള്‍ക്കായി പിരിച്ചെടുത്ത സഖ്യം ജമാ അത്ത ഇസ്ലാമി മുക്കിയതായി ലുഖ്മാന് മമ്പാട് എഴുതിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഗുജറാത്ത് വംശഹത്യാ ഇരകള്‍ക്കായി ജമാഅത്തെ ഇസ്ലാമി പിരിച്ച കോടികള്‍ മുക്കിയതായ ആരോപണത്തിന് മറുപടിയില്ലാതെ നേതൃത്വം പരുങ്ങുമ്പോഴാണ് ‘മാധ്യമം’ അന്വേഷണ റിപ്പോര്‍ട്ടും അതേകുറിച്ച് മൗനം പാലിക്കുന്നത്-എന്ന് ചന്ദ്രിക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി കോടികള്‍ പിരിച്ച ജമാഅത്തെ ഇസ്ലാമി ഒരു ചില്ലിക്കാശ് പോലും അവര്‍ക്ക് നല്‍കിയില്ലെന്ന ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ടെന്നും ചന്ദ്രിക പത്രം പറയുന്നു. ഇതിന് മറുപടി പറയാനാവാതെ, മുസ്ലിംലീഗ് പിരിച്ച ഫണ്ടിനെകുറിച്ച് സംശയം ജനിപ്പിക്കാനായിരുന്നു മുമ്പും ജമാഅത്ത് നീക്കം. ഒരു പതിറ്റാണ്ടിന് ശേഷം 2013ല്‍, കുതുബുദ്ദീന്‍ അന്‍സാരി കേരളത്തിലെത്തി ‘ജമാഅത്തെ ഇസ്ലാമി’ ഇരകള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചപ്പോഴും അവര്‍ക്ക് മറുപടിയില്ലായിരുന്നുവെന്നും ലീഗ് പത്രം ആരോപിക്കുന്നു.
മുസ്ലിംലീഗ് പിരിച്ച പണംകൊണ്ട് 40 വീടുകള്‍ ഇരകള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് സമ്മതിക്കുന്നവര്‍ക്ക് ജമാഅത്തെ ഇസ്ലാമി ഇവിടെ ചെയ്തതെന്താണെന്ന് എത്ര അന്വേഷണം നടത്തിയിട്ടും പറയാന്‍ കഴിയുന്നില്ല. അതിന്റെ അരിശം തീര്‍ക്കാനായി, ‘ഇവിടെ മുസ്ലിംലീഗിന് ലീഗ്ഹൗസുകളോ സി.എച്ച് സെന്ററുകളോ ആരംഭിക്കാന്‍ കഴിയില്ലല്ലോ’ എന്ന് പരിഹസിക്കുന്ന ലേഖകര്‍ തന്നെ അഹമ്മദാബാദിലെ മുസ്ലിംലീഗ് ഓഫീസ് ജ്യൂസ് കടയായെന്നും അതേ റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിച്ച കോടികളെ കുറിച്ച് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കോ മാധ്യമത്തിനായി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ ‘മുഖ്യധാര’ക്കാരനോ ഒന്നും പറയാനാവുന്നില്ല എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
മുസ്ലിംലീഗ് പിരിച്ചെടുത്ത പണത്തിന് കണക്ക് നല്‍കിയില്ലെന്നും, ലീഗ് ഗുജറാത്തില്‍ മാലിന്യ കേന്ദ്രത്തിലാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയെതന്നും കാണിച്ച് ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ മാധ്യമത്തില്‍ വന്ന ലേഖനമാണ് ലീഗിനെ ചൊടിപ്പിച്ചത്.
Discussion about this post