ഹൈദരാബാദ്; ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാകിസ്താൻ പതാക വീശി പ്രകോപനം സൃഷ്ടിച്ച് പാക് വംശജനായ യുഎസ് പൗരൻ ബഷീർ ചാച്ച. ലോകകപ്പിൽ പങ്കെടുക്കുന്നതിനായി പാക് ക്രിക്കറ്റ് ടീം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ബഷീർ ചാച്ചയുടെ ആഘോഷം.
താൻ പാകിസ്താൻ ടീമിന്റെ കടുത്ത ആരാധകനാണെന്നും മത്സരം കാണാനായി ഇന്ത്യയിലെത്തിയതാണെന്നും ബഷീർ ചാച്ച ചോദ്യം ചെയ്യലിൽ പോലീസിനോട് വ്യക്തമാക്കി. യാത്രാവിവരങ്ങളും ടിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും പരിശോധിച്ച ശേഷം ഇയാളെ വിട്ടയച്ചതായാണ് വിവരം.
ഇതിന് മുൻപും പാക് ടീം ആരാധാന കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചയാളാണ് ബഷീർ ചാച്ച. പാക് ടീമിന്റെ ജേഴ്‌സി അണിഞ്ഞ് കളി കാണാനെത്തുന്ന ഇയാൾ ഒരു ധോണി ആരാധകൻ കൂടി ആയിരുന്നു.
Discussion about this post