ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിദ്ധ്യമറിയിച്ച താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സൗന്ദര്യം താരത്തിന്റെ ശരീരപ്രകൃതിയിലും മുഖത്തും പ്രകടമായിരുന്നു. ഇന്ന് ബോളിവുഡിൽ അത്ര സജീവമല്ലാത്ത അവർ അമേരിക്കയിൽ തന്റെ ഭർത്താവും പോപ് ഗായകനായ നിക് ജോനോസിനോടും മകളോടും ഒപ്പം സന്തോഷപൂർണമായ ജീവിതം നയിക്കുകയാണ്.
ഇപ്പോഴിതാ താരത്തിനെ കുറിച്ചുള്ള വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ അനിൽ ശർമ. ബോളിവുഡ് തിക്കാനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രിയങ്ക ചെയ്ത ഒരു കോസ്‌മെറ്റിക് സർജ്ജറിയെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയങ്ക അഭിനയിച്ച ‘ദ ഹീറോ: ദ ലൗ സ്റ്റോറി ഓഫ് എ സ്‌പൈ’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. 2003 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. നോസ് സർജറിക്ക് ശേഷം പ്രിയങ്കയെ കണ്ട താൻ ഞെട്ടിപ്പോയെന്ന് അനിൽ ശർമ തുറന്ന് പറഞ്ഞു.
ദ ഹീറോ: ദ ലൗ സ്റ്റോറി ഓഫ് എ സ്‌പൈ എന്ന സിനിമയിലേക്ക് പ്രിയങ്ക ചോപ്രയെ തീരുമാനിച്ചതിന് ശേഷം താൻ വിദേശടൂറിന് പോയി. തിരിച്ചെത്തിയപ്പോൾ പ്രിയങ്ക ഒരു കോസ്‌മെറ്റിക് സർജ്ജറിക്ക് വിധേയ ആയതായി വിവരം ലഭിച്ചു. ജൂലിയ റോബർട്ട്‌സിനെ പോലെ തോന്നാൻ വേണ്ടി നോസ് സർജറി ചെയ് തെന്നാണ് പത്രത്തിൽ വായിച്ചത്.
ഇതിന് ശേഷം മറ്റൊരു നിർമാതാവുമായി ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ ഒപ്പുവെച്ച നായികയുടെ ഫോട്ടോ എനിക്ക് കാണിച്ച് തന്നു. അത് പ്രിയങ്കയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആകെ ഇരുണ്ട് വല്ലാത്ത രൂപത്തിലായിരുന്നു അപ്പോൾ അവർ.
ഞാൻ ഉടനെ പ്രിയങ്കയെ വിളിച്ചു. അടുത്ത ദിവസം പ്രിയങ്കയും അമ്മയും വന്നു.പ്രിയങ്ക അന്ന് എന്റെ മുന്നിൽ ഇരുന്ന് കരയുകയായിരുന്നു. ആ സമയത്ത്, ലുക്കിന്റെ പ്രശ്‌നം കൊണ്ട് ഒപ്പിട്ട ചില സിനിമകൾ അവർക്ക് നഷ്ടമായി . ഇത് നടിയെ മാനസികമായി തളർത്തി. മൂക്കിന് ഒരു പാട് വന്നിട്ടുണ്ട്. ഇപ്പോഴും ആ പാടുണ്ട്. ശരിയാകാൻ രണ്ട് മാസം എടുക്കും. സർജ്ജറി പാളിപ്പോയതിനാൽ വല്ലാത്ത ഒരു അവസ്ഥയിലായിരുന്ന അവർ.
ചിത്രത്തിനായി നൽകിയ അഡ്വാൻസ് തുക തിരിച്ചുനൽകാൻ താരം തയ്യാറായി. പക്ഷേ ആ സമയം നടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ താൻ തീരുമാനിച്ചെന്നും സംവിധായകൻ വ്യക്തമാക്കി. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയവർക്കെല്ലാം മേക്കപ്പ് ചെയ്ത ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായം തേടി. ഇവരുടെ സഹായത്തോടെ പ്രിയങ്കയ്ക്ക് മേക്കപ്പ് ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കുകയായിരുന്നെന്നും അനിൽ ശർമ പറയുന്നു.
Discussion about this post