തിരുവനന്തപുരം : പോലീസ് വാഹനം അപകടത്തിൽ പെട്ട് ഒരു പോലീസുകാരൻ മരിച്ചു. തിരുവനന്തപുരം പാളയം എകെജി സെന്ററിന് മുന്നിലാണ് സംഭവം. കൺട്രോൾ റൂമിലെ പോലിസുകാരനായ അജയകുമാറാണ് മരിച്ചത്. അപകടത്തിൽ എസ്ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് മരിച്ച അജയകുമാർ.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എത്തുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അജയകുമാർ പുറത്തേക്ക് തെറിച്ച് വീണു. അദ്ദേഹത്തിന്റെ തല റോഡിയിൽ ഇടിച്ചു.
ജീപ്പിലുണ്ടായിരുന്ന എസ് ഐ വിജയകുമാർ, ഡ്രൈവർ അഖിൽ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post