നെറ്റ്ഫ്ലിക്സിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഉപയോക്താക്കളുടെ പാസ്‌വേഡ് പങ്കിടുന്നത് തടയാനുള്ള പദ്ധതിയിലാണ്. കാനഡയിലാണ് ഡിസ്നി ആദ്യമായി ഈ പോളിസി പ്രാബല്യത്തിൽ വരുത്തുന്നത്. നവംബർ ഒന്ന് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെമ്പർഷിപ്പുള്ളവർ അക്കൗണ്ട് പങ്കിടുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പുതിയ നിബന്ധനകൾ അവതരിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.
പാസ്‌വേഡ് നയം നടപ്പിലാക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ഡിസ്‌നി കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. എന്നാൽ അക്കൗണ്ടുകൾ പങ്കിടുന്ന രീതിക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഉപഭോക്താക്കൾക്ക് ഇമെയിലിലൂടെ അറിയിപ്പ് നൽകിയിട്ടുണ്ട്. ഹെൽപ് ഡെസ്കിൽ വരുത്തിയിട്ടുള്ള പുതിയ അപ്ഡേറ്റിലും ‘നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടാൻ പാടില്ല’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കനേഡിയൻ സബ്‌സ്‌ക്രൈബർ കരാറിലെ “അക്കൗണ്ട് ഷെയറിംഗ്” എന്ന അപ്‌ഡേറ്റ് ചെയ്‌ത വിഭാഗത്തിൽ വരിക്കാരായ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്നും ഡിസ്‌നി വ്യക്തമാക്കുന്നുണ്ട്. ഈ നയത്തിന്റെ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ അക്കൗണ്ട് പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഇല്ലാതാക്കുകയോ ചെയ്യുന്നതാണ്.
Discussion about this post