കർണാടക പോലീസ് തലപ്പത്തെ മുതിർന്ന ഉദ്യോഗസ്ഥൻ ഔദ്യോഗിക ചേംബറിനുള്ളിൽ സ്ത്രീയുമായി സല്ലപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് സിദ്ധരാമയ്യ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഡിജിപി റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണ് വിവാദങ്ങൾക്ക് കാരണമാവുന്നത്. യൂണിഫോം ധരിച്ച് ഓഫീസിലിരിക്കെ അദ്ദേഹം വിവിധ സ്ത്രീകളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിജിപിയുടെ ഓഫീസിനുള്ളിൽ വെച്ച് രഹസ്യമായി ചിത്രീകരിച്ചതെന്ന് കരുതുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഔദ്യോഗിക ജോലികൾക്കിടയിൽ വിവിധ സമയങ്ങളിൽ ഓഫീസ് സന്ദർശിക്കാനെത്തിയ സ്ത്രീകളുമായി ഉദ്യോഗസ്ഥൻ അടുത്തിടപഴകുന്നതാണ് വീഡിയോയിലുള്ളത്. പീഡനാരോപണങ്ങൾ നിലവിലില്ലെങ്കിലും, പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസിനുള്ളിൽ യൂണിഫോം ധരിച്ചിരിക്കെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
തനിക്കെതിരെ പ്രചരിക്കുന്നത് മോർഫ് ചെയ്ത വീഡിയോ ആണെന്നും തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണിതെന്നും രാമചന്ദ്ര റാവു പ്രതികരിച്ചു. “ഇത് തികച്ചും വ്യാജമായ വീഡിയോ ആണ്. ഞാൻ എട്ട് വർഷം മുമ്പ് ബെലഗാവിയിലായിരുന്നു. ഇപ്പോൾ തന്നെ ടാർഗറ്റ് ചെയ്യുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.












Discussion about this post