ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. പരുൾ ചൗധരി വെള്ളി നേടിയപ്പോൾ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിൻഫ്രെഡ് യാവിയ്ക്കാണ് സ്വർണം. ഗെയിംസ് റെക്കോർഡോടെയാണ് താരത്തിന്റെ നേട്ടം
9.27.63 സെക്കൻഡിലാണ് പരുൾ ഫിനിഷ് ചെയ്തത് പ്രീതി 9.43.32 സെക്കൻഡിൽ മൂന്നാമതെത്തി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 59 ൽ എത്തി. 13 സ്വർണം, 23 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇത് വരെ നേടിയത്.
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജൻ വെള്ളിമെഡൽ നേടിയിരുന്നു. അഞ്ചാം ശ്രമത്തിൽ 6.63 പിന്നിട്ടാണ് ആൻസി വെള്ളി നേടിയത്. 6.73 മീറ്റർ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വർണം.
Discussion about this post