ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയർ അവസാനഘട്ടത്തിലേക്കെന്ന സൂചനയുമായി മുൻ ആർസിബി താരം ശ്രീവത്സ ഗോസ്വാമി. ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്നാം ഏകദിനം ജഡേജ ഇന്ത്യൻ മണ്ണിൽ കളിക്കുന്ന അവസാന ഏകദിന മത്സരമായിരിക്കുമെന്ന് ഗോസ്വാമി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ടി20 ക്രിക്കറ്റിൽ നിന്ന് ഇതിനകം വിരമിച്ച 37-കാരനായ ജഡേജയ്ക്ക്, ഈ ന്യൂസിലൻഡ് പരമ്പര അത്ര ശുഭകരമായിരുന്നില്ല. മൂന്ന് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാനാകാത്ത ജഡേജ 23 ഓവറിൽ 141 റൺസാണ് വിട്ടുനൽകിയത്.
“വർഷങ്ങളായി ഇന്ത്യയുടെ മാച്ച് വിന്നറായ താരമാണ് രവീന്ദ്ര ജഡേജ. എന്നാൽ ഇത് ഇന്ത്യയിൽ അദ്ദേഹം കളിക്കുന്ന അവസാന ഏകദിനമാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം നിശബ്ദമായി കളം വിടുന്നതിന് മുൻപ് നമ്മൾ അദ്ദേഹത്തെ ആഘോഷിക്കേണ്ടതുണ്ട്. കാരണം ഇനി ജൂണിൽ ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരം.”
അക്സറും പട്ടേലും വാഷിംഗ്‌ടൺ സുന്ദറും പോലെ ഉള്ള താരങ്ങൾ ഉള്ളപ്പോൾ ജഡേജക്ക് ഇനി ഏകദിന ടീമിൽ സ്ഥാനം ഇല്ല എന്ന് പറയാം.













Discussion about this post