ഇന്ത്യൻ ബൗളർമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചൽ. ഇന്ത്യയിൽ നടക്കുന്ന ഏകദിന മത്സരങ്ങളിൽ മിച്ചൽ നടത്തുന്ന പ്രകടനം ഏതൊരു വിദേശ ബാറ്ററെയും അസൂയപ്പെടുത്തുന്നതാണ്. ഇന്നും ) ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതോടെ മിച്ചൽ തന്റെ ‘ഇന്ത്യൻ വേട്ട’ തുടരുകയാണ്.
ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ബൗളർമാർക്കെതിരെ തുടർച്ചയായി സെഞ്ച്വറികൾ അടിച്ചുകൂട്ടുന്ന മിച്ചലിന്റെ പ്രകടനം അവിശ്വസനീയമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീഷണിയാണ് ഈ കിവി താരം. ഇന്ത്യയുടെ ശക്തമായ ബൗളിംഗ് നിരയെ തകർത്ത് ലോകകപ്പ് ഗ്രുപ്പ് മത്സരത്തിൽ താരം 130 റൺസ് നേടി. അന്ന് ഇന്ത്യ ജയിച്ചെങ്കിലും മിച്ചൽ മികവ് കാണിച്ചു.
ആ ലോകകപ്പിൽ തന്നെ സെമിയിൽ വാങ്കഡെയിൽ ഇന്ത്യൻ ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടം നടത്തിയ താരം നേടിയത് 134 റൺസ്. അന്ന് കഷ്ടപ്പെട്ടാണ് ഇന്ത്യ ജയിച്ചത്. ഇപ്പോഴിതാ ഈ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 131* റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചു.
ഇന്ന് നിർണ്ണായകമായ മൂന്നാം ഏകദിനത്തിലും സെഞ്ച്വറി (137) തികച്ചുകൊണ്ട് തന്റെ ഫോം തുടർന്നു. ഇന്ത്യയുടെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നറായ കുൽദീപിനെ ഇതുവരെ ഒരു ബാറ്റ്‌സ്മാനും നേരിടാത്ത അത്ര മികച്ച രീതിയിലാണ് താരം നേരിട്ടത്.
സാധാരണ മികച്ച ബോളിങ് കണക്ക് ഉള്ള കുൽദീപിന്റെ ഈ പരമ്പരയിലെ നോളിങ് കണക്കുകൾ മോശമാകാൻ കാരണവും മിച്ചൽ തന്നെയാണ്. ഇന്നത്തെ സെഞ്ചുറിയോടെ ഏകദിന റാങ്കിങ്ങിൽ താരം ഒന്നാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്.













Discussion about this post