ഗോരഖ്പൂർ; സനാധൻ മനുഷ്യത്വത്തിന്റെ മതമാണെന്നും അത് ആക്രമിക്കപ്പെട്ടാൽ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് പ്രതിസന്ധിയുണ്ടാവുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ഏഴുദിവസത്തെ ‘ശ്രീമദ് ഭഗവത് കഥാജ്ഞാന യാഗ’ത്തിന്റെ സമാപനം കുറിച്ചുള്ള അവസാന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മം മാത്രമാണ് മതം, ബാക്കിയുള്ളത് എല്ലാ വിഭാഗങ്ങളും ആരാധനാ രീതികളുമാണ്, സനാതൻ മനുഷ്യത്വത്തിന്റെ മതമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം.
ശ്രീമദ് ഭഗവതിന്റെ ആശയങ്ങളുടെ പൊരുൾ മനസ്സിലാക്കുന്നതിനും അതിന്റെ വിശാലത മനസ്സിലാക്കാനുള്ള പോരാട്ടത്തിനും ഒരു തുറന്ന മനസ്സ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു. ഭഗവതിന്റെ കഥ അതിരുകളില്ലാത്തതാണ്, നിർദ്ദിഷ്ട ദിവസങ്ങളിലോ മണിക്കൂറുകളിലോ ഒതുങ്ങാൻ കഴിയില്ല. അത് അനന്തമായി ഒഴുകുന്നു, ഭക്തർ അവരുടെ ജീവിതത്തിലേക്ക് അതിന്റെ സത്തയെ തുടർച്ചയായി ഉൾക്കൊള്ളുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post