എറണാകുളം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം അറസ്റ്റിൽ. നെടുങ്ങാട് നോർത്ത് സി.പി.എം ബ്രാഞ്ച് അംഗം ഷിജു ഗോസായി ആണ് അറസ്റ്റിലായത്. കുഴുപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്നും 7 ലക്ഷം രൂപയാണ് മുക്കും പണ്ടം പണയം വെച്ച് ഇയാൾ തട്ടിയെടുത്തത്.
രണ്ട് ബ്രാഞ്ചുകളിലായി 24 പവൻ തൂക്കം വരുന്ന സ്വർണമാണ് ഷിജു ഗോസായി പണയം വെച്ചത്. നാല് മാസത്തിനിടയിൽ പല തവണയായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നോർത്ത് പറവൂരിലെ ഗോള്‍ഡ് കവറിങ് സ്ഥാപനത്തിൽ നിന്ന് വാങിയ മുക്കുപണ്ടമാണ് ഇയാൾ ബാങ്കിൽ പണയമായി വെച്ചത്. പരാതിയെ തുടർന്ന് മുനമ്പം പോലീസാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡും അറസ്റ്റും തുടരുന്നതിനിടെയാണ് പുതിയൊരു തട്ടിപ്പ് വാർത്ത പുറത്തുവരുന്നത്. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെ പാർട്ടി ഉത്തരമുട്ടി നിൽക്കുകയാണ്.
Discussion about this post