തിരുവനന്തപുരം : മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആണ് ആത്മഹത്യ ചെയ്തത്. കേരള തമിഴ്നാട് അതിർത്തിത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലാണ് സംഭവം. രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് സുകൃത.
കഴിഞ്ഞ ദിവസം ക്ലാസിൽ പോകാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തന്നെ തുടരുകയായിരുന്നു. മറ്റു വിദ്യാർത്ഥിനികൾ മുറിയിൽ എത്തിയപ്പോഴാണ് സുകൃതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സുകൃതയുടെ മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കേസിൽ കുലശേഖരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post