ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് കീര്‍ത്തി ആസാദ്. തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തോളു എന്ന് കീര്‍ത്തി ആസാദ് ട്വിറ്ററിലൂടെ വെല്ലുവിളിച്ചു.
വായ മൂടിക്കെട്ടാന്‍ ശ്രമിക്കേണ്ടെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. വിക്കിലീക്ക്സ് ഫോര്‍ ഇന്ത്യ എന്ന സംഘം ശേഖരിച്ച ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെ കീര്‍ത്തി ആസാദ് പുറത്ത് വിട്ടിരുന്നു.
താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും അഴിമതി ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനൊപ്പം നില്‍ക്കുകയാണ് വീഡിയോദൃശ്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പ്ത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
യു.പി.എ. ഭരണകാലത്ത് ഒരു ബി.ജെ.പി. എം.പി. തനിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടുവെന്ന് കഴിഞ്ഞദിവസം ജെയ്റ്റ്ലി ആരോപിച്ചിരുന്നു. ഇത് കീര്‍ത്തി ആസാദാണെന്നും തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
Discussion about this post