ലക്‌നൗ: സിന്ധു പ്രവിശ്യയെ പാകിസ്താനിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാൻ കഴിയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാൻ കഴിയുമെങ്കിൽ സിന്ധുവിനെ തിരിച്ചെടുക്കാൻ ഒരു തടസ്സവുമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭജനത്തിന് ശേഷം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സിന്ധി സമുദായമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിന്ധി സമുദായം അതിന്റെ ചരിത്രത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞ് നൽകേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.ഒരു വ്യക്തിയുടെ പിടിവാശിയാണ് വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഭജനസമയത്ത് ലക്ഷക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാക്‌സിതാന്റെ ആയി. സിന്ധി സമുദായം അതിന്റെ മാതൃഭൂമി വിട്ടുപോകേണ്ടി വന്നതിനാൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചു. ഇന്നും ആ ദുരന്തത്തിന്റെ ആഘാതം വഹിക്കുന്നു. വിഭജനം ഭീകരതയുടെ രൂപത്തിലാണെന്നും സിന്ധി കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ തീവ്രവാദം അതിന്റെ അവസാന പാദങ്ങളിലാണെന്ന് യുപി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post