പരിസ്ഥിതിവാദിയും വാക്സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയർ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പ്രൈമറി ബിഡ് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ജോ ബൈഡനും ഡൊണാൾഡ് ട്രംപിനും ഒരു പ്രമുഖ എതിരാളി കൂടി കളത്തിൽ ഇറങ്ങുകയാണ്.
ഡെമോക്രാറ്റിക് അല്ലെങ്കിൽ റിപ്പബ്ലിക്കൻ അല്ലാത്ത നിക്ഷ്പക്ഷരായ ജനങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ സ്വതന്ത്രനായി മത്സരിക്കാൻ ഇറങ്ങുന്നത്. എന്നാൽ കെന്നഡിയുടെ സ്ഥാനാർത്ഥിത്വവും പ്രചാരണവും കാര്യമായി തങ്ങളെ ബാധിക്കില്ല എന്നുള്ള ആത്മവിശ്വാസത്തിലാണ് ബൈഡൻ അനുകൂലികൾ.
കെന്നഡിയോട് അടുപ്പമുള്ള തീവ്ര വലതുപക്ഷക്കാരും വാക്‌സിൻ വിരുദ്ധവാദികളും അദ്ദേഹത്തോട് നേരത്തെ തന്നെ ഡെമോക്രാറ്റിക് പാർട്ടി വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ സഹോദര പുത്രനാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. കോവിഡ് 19 വാക്സിനെതിരായി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വാക്സിൻ വിരുദ്ധവാദിയാണ് കെന്നഡി. ഇത്തരത്തിൽ വാക്സിൻ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന
ചില തീവ്ര വലതുപക്ഷ യാഥാസ്ഥിതികരുടെ പിന്തുണയും കെന്നഡിക്കുണ്ട്.
Discussion about this post