ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. നമ്മുടെ രാജ്യം ഒരു പടി കൂടി മുന്നേറിയെന്നാണ് മറ്റ് രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കുമ്പോൾ മനസിലാകുന്നത്. ഇന്ത്യൻ പാസ്പോർട്ട് കാണിക്കുമ്പോൾ എയർപോർട്ടുകളിൽ അത്രയും ബഹുമാനമാണ് ലഭിക്കുന്നത്. ഓ, നിങ്ങൾ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്നാണ് അവർ ചോദിക്കുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു.
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാർ ഈ കാര്യം പറഞ്ഞത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.
നല്ലതും വലുതുമായ വലിയ കാര്യങ്ങൾ നടക്കുമ്പോൾ അത് രാജ്യത്തിന് നല്ലതാണ്. ആരാണ് ആ സമയത്ത് അധികാരത്തിൽ എന്നത് പ്രശ്‌നമല്ല. അതിനാൽ ആ നല്ല കാര്യത്തിനൊപ്പം ഞാൻ നിൽക്കുമെന്ന് അക്ഷയ് കുമാർ വ്യക്തമാക്കി. അടുത്തിടെയാണ് താരത്തിന് ഇന്ത്യൻ പാസ്‌പോർട്ട് ലഭിച്ചത്.
Discussion about this post