എഐ എന്ന് ഓമനപേരിട്ട് വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്താണ് ഇന്ന് മനുഷ്യഭാവിയിരിക്കുന്നത്. എഐ അത്രയേറെ ലോകത്തെ സ്വാധീനിച്ചു കഴിഞ്ഞുയ എന്നാൽ ഈ കണ്ട ലോകം എഐക്കുറിച്ച് സജീവമായി ചർച്ച ചെയ്യും മുൻപേ പുത്തൻ ട്രെൻഡ് തിരിച്ചറിഞ്ഞ് പരീക്ഷണങ്ങൾ നടത്തി വിജയക്കൊടുമുടി സ്വന്തമാക്കിയ ഒരു മിടുക്കിയുണ്ട്. ഇന്ത്യൻ വംശജയായ പ്രഞ്ജലി അശ്വതിയാണ് അത്. 2022 ൽ ഈ 16 കാരി തുടങ്ങിയ എഐ കമ്പനിയുടെ ഇന്നത്തെ ആസ്തി 100 കോടി രൂപയാണ്.
ഗവേഷണത്തിനായി ഡാറ്റ എക്‌സ്ട്രാക്ഷൻ പ്രക്രിയ പരിഷ്‌കരിക്കുന്ന സ്റ്റാർട്ട് അപ്പാണ് പ്രഞ്ജലിഅശ്വതിയുടേത്. 3.7 കോടി രൂപ മുതൽ മുടക്കിലാണ് ഡെൽവ് എഐ എന്ന പേരിൽ അവളീ കമ്പനി ആരംഭിച്ചത്. 10 ജീവനക്കാർക്ക് ശമ്പളം നൽകുന്ന തൊഴിലുടമയാണ് പ്രഞ്ജലി അശ്വതി ഇന്ന്.
7 ാം വയസിൽ കോഡിംഗ് പഠിച്ച് തുടങ്ങിയ ഈ മിടുക്കി. 11 ാം വയസിൽ കുടുംബത്തോടൊപ്പം ഇന്ത്യയിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കുടിയേറി. 13ാം വയസിൽ ഫ്‌ളോറിഡ ഇന്റെണൽ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് ലാബുകളിൽ സ്‌കൂളിൽ പോകുന്നതിനൊപ്പം ജോലി ചെയ്യാന് തുടങ്ങി. ആഴ്ചയിൽ 20 മണിക്കൂറോളമാണ് മെഷീൻ ലേണിംഗ് പ്രൊജക്ടുകളിൽ പ്രഞ്ജലി സമയം ചെലവഴിച്ചിരുന്നത്. ഇന്റേണ്ഡഷിപ്പ് സമയത്താണ് പുതിയ കമ്പനി ആരംഭിച്ചാലോ എന്ന ചിന്ത ഉദിക്കുന്നത്.











