ഭുവനേശ്വർ: പൂച്ച കിണറ്റിൽ വീഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച 50 കാരന് ദാരുണാന്ത്യം. ഒഡിഷ പാട്യ റെയിൽവേസ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. ഗജ്ജം സ്വദേശിയായ ഐസ്‌ക്രീം വിൽപ്പനക്കാരൻ സിബറാം സാഹുവാണ് മരിച്ചത്.
കിണറ്റിൽ പൂച്ച വീഴുന്നതുകണ്ട സിബറാം കിണറ്റിലേക്ക് ചാടുകയായിരുന്നുസിബറാം പുറത്തുവരാത്തതിനെ തുടർന്ന് മറ്റു രണ്ടുപേർ സിബറാമിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാസേന പുറത്തെത്തിക്കുകയായിരുന്നു.
കിണറ്റിനുള്ളിൽ പ്രാണവായുവിന്റെ അഭാവം മൂലം ശ്വാസം മുട്ടിയാകാം സിബറാമിന്റെ മരണം സംഭവിച്ചതെന്നാണ് വിലയിരുത്തൽ.
Discussion about this post