ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മദ്രസകൾക്കും മസ്ജിദുകൾക്കുമെതിരെ അന്വേഷണം. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭൂമി കയ്യേറ്റം നടത്തിയതിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ വ്യാപകമായി തുടരുകയാണ്. ഇതിനിടെ നിരവധി മസ്ജിദുകളും മദ്രസകളും സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വ്യാപക അന്വേഷണത്തിന് ഉത്തരവിട്ടത്. നൈനിതൽ ജില്ലയിലാണ് സർക്കാർ ഭൂമിയിൽ മദ്രസകൾ പ്രവർത്തിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം അധികൃതർ സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലവിൽ എഴുന്നുറോളം മദ്രസകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 115 എണ്ണം വഖഫ് ബോർഡിന് കീഴിലാണ്. 415 മദ്രസകൾക്ക് മദ്രസ ബോർഡിന്റെ അംഗീകാരമുണ്ട്. എന്നാൽ ബാക്കി 200 എണ്ണം അനധികൃതമായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇവിടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും സൂചനയുണ്ട്.
Discussion about this post