ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നും തൊഴിലില്ലായ്മ തുടച്ചു നീക്കുന്നതിനുള്ള യോഗി സർക്കാരിന്റെ പ്രയത്‌നങ്ങൾ ഫലം കാണുന്നു. സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ നിരക്കിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. തത്സ്ഥിതി തുടർന്നാൽ അതിവേഗം സംസ്ഥാനത്തെ തൊഴിലില്ലായ്മ പൂർണമായി പരിഹരിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിലാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി വ്യക്തമാകുന്നത്. കഴിഞ്ഞ ആറര വർഷത്തിനിടെ ആറ് ലക്ഷം പേർക്ക് സർക്കാർ ജോലി നൽകി. റോസ്ഗാർ യോജനയുടെ ഭാഗമായി നിരവധി പേർക്ക് അപ്പോയൻമെന്റ് ലെറ്ററുകൾ നൽകിയിട്ടുണ്ട്. യോഗി സർക്കാർ അധികാരത്തിലേറിയതോടെ തൊഴിലില്ലായ്മ നിരക്കിൽ 2.6 ശതമാനം കുറവുള്ളതായും സർക്കാർ കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
201-18 കാലയളവിൽ 6.1 ശതമാനമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. എന്നാൽ 2022- 23 വർഷത്തിൽ ഇത് 3.4 ശതമാനമായി കുറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതിയായ മിഷൻ റോസ്ഗാർ ഫലപ്രദമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ കാരണം.
ഇതുവരെ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ മാത്രം 1.5 ലക്ഷം പേർക്ക് തൊഴിൽ നൽകി. ഒക്ടോബറിൽ ഇതുവരെ മാത്രം 13,000 പേർക്ക് വിവിധ തസ്തികകളിൽ നിയമനക്കത്തുകൾ നൽകി. ഫാർമസിസ്റ്റിനായുള്ള തസ്തികകളിലേക്ക് ഈ മാസം 394 നിയമന കത്തുകളാണ് നൽകിയതെന്നും സർക്കാർ അറിയിച്ചു.
Discussion about this post