ചെന്നൈ: ഇന്ത്യ- പാക് വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ ജയ് ശ്രീറാം വിളിച്ചതിൽ വിമർശമനവുമായി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. ആരാധകരുയെ പ്രവൃർത്തി അംഗീകരിക്കാൻ കഴിയില്ലെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സ്റ്റേഡിയത്തിൽ ഇരുന്ന ജയ് ശ്രീറാം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
കായികാഭ്യാസ വൈദഗ്ദ്ധ്യം കൊണ്ടും, അതിഥിസൽക്കാരം കൊണ്ടും പേര് കേട്ട രാജ്യമാണ് നമ്മുടെ ഇന്ത്യയെന്ന് ഉദയനിധി പറഞ്ഞു. അതുകൊണ്ടുതന്നെ പാക് താരങ്ങൾക്ക് നേരെ ജയ് ശ്രീറാം വിളിച്ചത് അംഗീകരിക്കാൻ കഴിയില്ല. കായിക മത്സരങ്ങൾ എന്നത് രാജ്യങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ വർഗ്ഗീയത വളർത്താൻ കായികമത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് നേരെയാണ് ഇന്ത്യൻ ആരാധകർ ജയ് ശ്രീറാം വിളിച്ചത്. 49 റൺസ് നേടി പുറത്തായ ശേഷം പവലിയനിലേക്ക് പോകുകയായിരുന്നു റിസ്വാൻ. ഇതിനിടെയായിരുന്നു ജയ് ശ്രീറാം വിളിച്ചത്. മുൻ മത്സരങ്ങളിൽ സ്‌റ്റേഡിയത്തിൽ റിസ്വാൻ നിസ്‌കരിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രതികരണം.
Discussion about this post