ആലപ്പുഴ: കോൺവെന്റിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ബുധനൂരിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാംഗിനെ ആണ് മരിച്ച നിലയിൽ കണ്ടത്.
രാവിലെയോടെയായിരുന്നു സംഭവം. സെന്റ് ആൻസ് കോൺവെന്റിൽ നിന്ന് പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയാണ് ബൊബായി. കോൺവെന്റ് ജീവനക്കാർ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.








