ഇസ്രായേലിനെതിരെ യുദ്ധം നടത്താൻ ഹമാസിന് ഫണ്ട് എവിടെ നിന്ന് ലഭിക്കുന്നു?

Published by
Brave India Desk

ടെൽ അവീവ് : ഇസ്രായേലിന് നേരെ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണവും തുടർന്നുണ്ടായ യുദ്ധവുമെല്ലാം ലോകം ഞെട്ടലോടെയാണ് കണ്ടത്. ലോകത്തിലെ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യങ്ങളിലൊന്നായി ഇസ്രായേലിന് നേരെ ആയുധമെടുക്കാൻ ഹമാസിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നത് എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

ചാരിറ്റികളിലൂടെയാണ് പ്രധാനമായും ഹമാസിന് ഫണ്ട് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗഹൃദ രാഷ്ട്രങ്ങളിൽ നിന്നും മറ്റും ഗാസ തുരങ്കങ്ങളിലൂടെ പണം കൈമാറുന്നതിനും ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നതിനും ഒരു ആഗോള ധനസഹായ ശൃംഖല ഹമാസ് സൃഷ്ടിച്ചതായും വിദഗ്ധർ പറയുന്നു. ഇറാൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ചാരിറ്റിയായി ലഭിക്കുന്ന തുകയും വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന നികുതിയുടെ ഭാഗമായും 300 മില്യൺ ഡോളറിലധികം ഹമാസ് ഭീകരരിലേക്ക് എത്തിയതായി മുൻ യുഎസ് ഉദ്യോഗസ്ഥനായ മാത്യു ലെവിറ്റ് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഹമാസ് ധനസമാഹരണം നടത്തുകയും പലസ്തീനികൾ, മറ്റ് പ്രവാസികൾ, എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞിരുന്നു. യുഎസും ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഹമാസ്, ക്രിപ്റ്റോകറൻസികളും ക്രെഡിറ്റ് കാർഡുകളും കൃത്രിമ വ്യാപാര ഇടപാടുകളും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ലെവിറ്റ് പറഞ്ഞു.

ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനായി ക്രിപ്‌റ്റോയുടെ കൂടുതൽ വിജയകരമായി ഉപയോഗിച്ച ഒരു സംഘടനയാണ് ഹമാസ് എന്ന് ബ്ലോക്ക്‌ചെയിൻ ഗവേഷണ സ്ഥാപനമായ എലിപ്റ്റിക്കിന്റെ സഹസ്ഥാപകൻ ടോം റോബിൻസൺ പറഞ്ഞു. എന്നാൽ തുടർച്ചയായ നഷ്ടത്തെ തുടർന്ന് ഈ വർഷം ഹമാസ് ക്രിപ്റ്റോയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു.

2021 ഡിസംബറിനും ഈ വർഷം ഏപ്രിലിനും ഇടയിൽ, ഹമാസുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ഏതാണ്ട് 190 ക്രിപ്‌റ്റോ അക്കൗണ്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഹമാസിന്റെ ധനസമാഹരണവുമായി ബന്ധമുള്ള ബാർക്ലേയ്സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും സംഭാവന ശേഖരിക്കാൻ ഉപയോഗിക്കുന്ന ക്രിപ്റ്റോകറൻസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായും ഇസ്രായേൽ പോലീസ് അറിയിച്ചിട്ടുണ്ട്.

ക്രിപ്റ്റോ കറൻസി വഴിയും മറ്റ് മാർഗങ്ങളിലൂടെയും ഹമാസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് പണം എത്തിക്കാനുള്ള വഴികൾ കണ്ടെത്തുന്നുണ്ട്. ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ ഗ്രൂപ്പുകൾക്ക് ഇറാൻ പ്രതിവർഷം 100 മില്യൺ ഡോളർ വരെ പിന്തുണ നൽകുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു, ഷെൽ കമ്പനികൾ, ഷിപ്പിംഗ് ഇടപാടുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയിലൂടെയാണ് പണം എത്തിക്കുന്നത് എന്നും റിപ്പോർട്ടുണ്ട്.

Share
Leave a Comment

Recent News