യുകെ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്കായുള്ള ശ്രീരാമപാദുകത്തെ ആദരിച്ച് സ്വീകരിച്ച് യുകെയിലെ വിശ്വാസികൾ. പ്രൗഢഗംഭീര സ്വീകരണമാണ് യുകെയിലെങ്ങും ശ്രീരാമപാദുകത്തിന് ലഭിക്കുന്നത്.
അയോധ്യയിലെ നിർമ്മാണം അവസാനഘട്ടത്തിലുള്ള ശ്രീരാമക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായുള്ള ആഗോളപര്യടനത്തിന്റെ ഭാഗമായാണ് ശ്രീരാമപാദുകങ്ങൾ ന്യൂകാസിൽ ഹിന്ദു ക്ഷേത്രത്തിൽ എത്തിയത്. വൻ ജനാവലി ആണ് ദർശനത്തിനും പൂജയ്ക്കുമായി എത്തിയത്.
നോർത്ത് ഈസ്റ്റ് മലയാളി സമൂഹവും ഈ വിശിഷ്ട അവസരത്തിന് സാക്ഷികൾ ആകാൻ എത്തിയിരുന്നു.നോർത്ത് ഈസ്റ്റ് ഹിന്ദു മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു അനിൽകുമാർ, ജയൻ രവി, മനു എന്നിവരുടെ നേതൃത്വത്തിൽ ഒട്ടേറെ മലയാളികൾ ഈ ചടങ്ങുകളിൽ സംബന്ധിച്ചു.








