ശ്രീനഗർ: ജമ്മു കശ്മീരിലെ ശാരദ ക്ഷേത്രത്തിൽ ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം നവരാത്രി പൂജ. ഇന്നലെ വൈകീട്ടോടെയായിരുന്നു ക്ഷേത്രത്തിൽ പൂജകൾ നടന്നത്. ചടങ്ങുകളിൽ നിരവധി ഹിന്ദു വിശ്വാസികൾ പങ്കെടുത്തു.
നീണ്ട 75 വർഷങ്ങൾക്ക് ശേഷമാണ് പൂജകൾ നടന്നത്. സ്വാമി ഗോവിന്ദാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആയിരന്നു പൂജകൾ. അദ്ദേഹത്തിന്റെ അനയായികളും പൂജകളിൽ ഒപ്പമുണ്ടായിരുന്നു. കശ്മീരി പണ്ഡിറ്റുകളായ തീർത്ഥാടതകരും ചടങ്ങിൽ പങ്കുകൊണ്ടു. കശ്മീർ ഫയൽസിലെ താരവും പ്രമുഖ നാടക നടനുമായ എ.കെ റെയ്‌നയും പൂജകളിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. വരും ദിവസങ്ങളിലും നവരാത്രിയുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാകും.
വിഭജന സമയത്ത് തകർന്ന ക്ഷേത്രം പുതുക്കി നിർമ്മിച്ച് ഇക്കഴിഞ്ഞ മാർച്ചിലാണ് ഭക്തർക്കായി തുറന്ന് നൽകിയത്. 1947 ൽ ക്ഷേത്രം കത്തിക്കുകയായിരുന്നു. ഭീകരവാദം ശക്തമായി നിലനിന്നിരുന്നതിനാൽ ക്ഷേത്രം പുതുക്കി നിർമ്മിക്കുക അസാദ്ധ്യമായിരുന്നു. എൻഡിഎ സർക്കാരാണ് ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന് ശേഷം ചൈത്ര നവരാത്രി പൂജയും സംഘടിപ്പിച്ചിരുന്നു.
Discussion about this post