ഡെറാഡൂൺ: അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ പൊളിച്ച് നീക്കി ഉത്തരാഖണ്ഡ് സർക്കാർ. ഉദ്ദംസിംഗ് നഗറിലെ മൂന്ന് മദ്രസകളാണ് പൊളിച്ച് നീക്കിയത്. വരും ദിവസങ്ങളിലും മദ്രസകൾക്കെതിരായ നടപടികൾ തുടരുമെന്ന് ഭരണകൂടം അറിയിച്ചു.
ഉദ്ദംസിംഗ് നഗറിലെ പുൽഭട്ടയിൽ മദ്രസയിൽ തടവിൽ പാർപ്പിച്ച പെൺകുട്ടികളെ പോലീസ് രക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിക്കുകയായിരുന്നു. ഇതിൽ മൂന്നെണ്ണമാണ് പൊളിച്ച് നീക്കിയത്. ബാക്കിയുള്ളവ പൊളിച്ച് നീക്കാനും അടച്ചുപൂട്ടാനുമുള്ള നടപടികൾ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു മദ്രസയിൽ തടവിൽ പാർപ്പിച്ച 22 കുട്ടികളെ പോലീസ് രക്ഷിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇരുട്ടുമുറിയിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഇവരെ രക്ഷിച്ച് വീട്ടുകാർക്കൊപ്പം വിടുകയായിരുന്നു. സംഭവത്തിൽ മദ്രസയിലെ ജീവനക്കാരിയായ ഖാത്തൂൺ ബീഗത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഭർത്താവും മദ്രസയുടെ നടത്തിപ്പുകാരനുമായ റാഷിദ് കശ്മീരിൽ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post