കോട്ടയം: പലസ്തീനിനെ പിന്തുണച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചെന്ന് പോലീസ് അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട കുരീക്കൽ നഗറിലാണ് റാലി നടന്നത്.
ഈരാറ്റുപേട്ടയിൽ തീവ്രവാദമെന്ന എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിൽ സ്ഥലത്ത് തീവ്രവാദ പ്രശ്‌നമുണ്ടെന്ന പരാമർശം ചർച്ചയായിരുന്നു. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു.












