ചെന്നൈ: തമിഴ്നാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
സംഗം- കൃഷ്ണഗിരി ദേശീയ പാതയിൽ ആയിരുന്നു അപകടം ഉണ്ടായത്. ടിഎൻഎസ്ടിസി ബസും കാറുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരിൽ അഞ്ച് പേർ അസം സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. കാറിലും ബസിലും ഉണ്ടായിരുന്നവർ മരിച്ചവരിൽ ഉൾപ്പെടുന്നു. കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവരം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്നായിരുന്നു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകടത്തിന് ശേഷം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post