തിരുവനന്തപുരം : ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കവേ ജീവനക്കാരിക്ക് നേരെ ആക്രമണം. തിരുവനന്തപുരം പേരൂർക്കടയിൽ ആണ് സംഭവം. ഡോക്ടറെ കാണാൻ എത്തിയ യുവതിയാണ് ജീവനക്കാരിയെ ആക്രമിച്ചത്. പേരൂർക്കട ജില്ല ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്.
പേരൂർക്കട ജില്ല ആശുപത്രിയിലെ ജീവനക്കാരിയായ ബീനയ്ക്കാണ് മർദ്ദനമേറ്റത്. ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയ വിദ്യ എന്ന യുവതിയാണ് മർദ്ദിച്ചത്. വരിതെറ്റിച്ച് ഇവർ ഡോക്ടറെ കാണാനായി കയറിവന്നത് ബീന തടഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്.
ബീനയെ ആക്രമിച്ച ശേഷം വിദ്യ ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം ഡോക്ടറെ കണ്ട വിദ്യ പരിശോധനാ റിപ്പോർട്ടുമായി വന്ന് വീണ്ടും ഡോക്ടറെ കാണാനായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദീർഘനേരമായി വരിയിൽ കാത്തുനിൽക്കുന്നവർ ഉണ്ടായിരുന്നതിനാൽ വരിയിൽ നിൽക്കാൻ ആശുപത്രി ജീവനക്കാരിയായ ബീന ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യ ബീനയുമായി തർക്കിക്കുകയും മർദ്ദിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് ബീന പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post