കോട്ടയം : കാൽമുട്ട് വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ തൈപ്പറമ്പ് കിഴക്കേമുറിയിൽ കളരി ചികിത്സാകേന്ദ്രം നടത്തിവരികയായിരുന്ന കെ സി ഹരികുമാർ ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.
വർഷങ്ങളായി കറുകച്ചാലിൽ കളരി ചികിത്സാകേന്ദ്രം നടത്തിവരുന്ന വ്യക്തിയാണ് ഹരികുമാർ. ദിവസേന നിരവധി ആളുകൾ ഇയാൾക്കരികിൽ ചികിത്സ തേടി എത്തിയിരുന്നു. സ്ഥിരമായ കാൽമുട്ട് വേദനയെ തുടർന്നാണ് ഇരയായ വീട്ടമ്മ ഈ ചികിത്സാകേന്ദ്രത്തിൽ എത്തുന്നത്. ചികിത്സയ്ക്കിടയിൽ ഹരികുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
വീട്ടമ്മ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീഡനം അടക്കമുള്ള വിവിധ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post