Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കനേഡിയൻ പൗരൻമാർക്ക് വീസ; നടപടികൾ ഭാഗീകമായി പുനരാരംഭിച്ച് ഇന്ത്യ; വിദ്യാർത്ഥികളുടെയും വിനോദസഞ്ചാരികളുടെയും നടപടികൾ വൈകും

by Brave India Desk
Oct 25, 2023, 11:59 pm IST
in News
Share on Facebook
Tweet
WhatsAppTelegram

ഒട്ടാവ; കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്കുളള വീസ അനുവദിക്കുന്ന നടപടികൾ ഭാഗീകമായി പുനരാരംഭിച്ച് ഇന്ത്യ. എട്ട് വീസ കാറ്റഗറികളിൽ നാല് വിഭാഗങ്ങളിൽ വീസ അനുവദിക്കുന്ന നടപടികൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കാനാണ് തീരുമാനം. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് ആവശ്യങ്ങൾക്ക് വരുന്നവരുടെ വീസ നടപടികളാണ് പുനരാരംഭിക്കുന്നത്. ഇതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ വേണ്ടവർക്ക് വീസ അനുവദിക്കുന്നതിനുളള നടപടികളും നടക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. എന്നാൽ സിനിമ ചിത്രീകരണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ജോലി തുടങ്ങിയ കാര്യങ്ങൾക്കായി എത്തുന്നവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Stories you may like

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

വീസ നടപടികൾ പൂർണതോതിൽ പുനസ്ഥാപിക്കുന്നത് വൈകുമെന്നാണ് ലഭിക്കുന്ന സൂചന. സാധാരണ നിലയിലുളള നയതന്ത്ര ഇടപാടുകളോ കോൺസുലർ പ്രവർത്തനങ്ങളോ നടത്താൻ കഴിയുന്ന സ്ഥിതിയായിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു. സുരക്ഷാ സാഹചര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തി മാത്രമേ കോൺസുലർ ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കാൻ കഴിയൂവെന്നും സഞ്ജയ് കുമാർ വർമ കൂട്ടിച്ചേർത്തു.

ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഇതിന് പിന്നാലെ ഹിന്ദുക്കളായ ഇന്ത്യക്കാർ കാനഡ വിട്ടുപോകണമെന്ന് ഖലിസ്ഥാൻ അനുകൂലികൾ ഭീഷണി മുഴക്കുകയും ചെയ്തു.

ആരോപണം നിഷേധിച്ച ഇന്ത്യ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചെങ്കിലും കാനഡ ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികൾക്കുളള പരിരക്ഷ പിൻവലിക്കുകയും ചെയ്തു. സെപ്തംബർ 21 നാണ് വീസ നടപടികൾ നിർത്തിവെച്ചത്. കഴിഞ്ഞ ആഴ്ച 41 കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കുളള പരിരക്ഷയും ഇന്ത്യ പിൻവലിച്ചിരുന്നു.

നേരത്തെ മുതൽ ഖലിസ്ഥാൻ അനുകൂലികൾക്ക് താവളമൊരുക്കി ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന പരാതി പല തവണ ഇന്ത്യ കാനഡയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

Tags: india canadaDiplomatic tie
Share1
Tweet
SendShare

Latest stories from this section

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

Discussion about this post

Latest News

നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies