ഭോപ്പാൽ; ബോധം നഷ്ടപ്പെട്ട പാമ്പിന് കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് പോലീസുകാരൻ. മദ്ധ്യപ്രദേശിലെ നർമദാപുരത്താണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബോധം നഷ്ട്ടപ്പെട്ട പാമ്പിന് കൃത്രിമശ്വാസം നൽകുന്നതാണ് വീഡിയോ. ഇടയ്ക്ക് അതിന്റെ മുകളിൽ വെള്ളം തളിയ്ക്കുന്നതും വീഡിയോയിൽ കാണാം. അനുരാഗ് ദ്വാരി എന്നയാളാണ് എക്സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതുൽ വർമ്മ എന്ന പോലീസുകാരനാണ് പാമ്പിന് കൃത്രിമ ശ്വാസം നൽകിയിരിക്കുന്നത്. സ്വന്തമായി പരിശീലനം നേടി പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന ഒരാളാണ് അതുൽ ശർമ്മ. ഡിസ്കവറി ചാനലിൽ നിന്നുമാണ് അദ്ദേഹം ഇത് പഠിച്ചെടുത്തത്.
https://twitter.com/Anurag_Dwary/status/1717399967239655597?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1717399967239655597%7Ctwgr%5Eea1ede59403845a7d1cbf37ee9b3335efdf55276%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Ftrending%2Ftrending-in-india%2Fmadhya-pradesh-police-constable-cpr-resuscitate-snake-9000403%2F\
ദസറ ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് നർമ്മദാപുരത്തെ താമസക്കാർ അതുലിനെ പ്രദേശത്ത് പാമ്പ് കയറിയെന്ന് പറഞ്ഞ് വിളിക്കുന്നത്. കീടനാശിനി കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് പാമ്പ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്നാണ് അതുൽ ശർമ സിപിആർ നൽകിയത്.
Discussion about this post