ലക്‌നൗ: ഉത്തർപ്രദേശിൽ ദുർഗാപൂജയ്ക്കിടെ പ്രകോപനവുമായി എട്ടംഗ സംഘം. ചൗരി ഗ്രാമത്തിൽ ദുർഗാ പൂജയോടനുബന്ധിച്ച ജാഗ്രൻ ചടങ്ങിനിടെയാണ് സംഭവം. പൂജയ്ക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം ഉയർത്തിയാണ് പ്രകോപനം ഉണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 15 വയസുള്ള ഒരു പെൺകുട്ടിയും കസ്റ്റഡിയിലായിട്ടുണ്ട്.വൈകുന്നേരം ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വേദിയിലേക്ക് പെൺകുട്ടി വന്ന് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കാൻ തുടങ്ങുകയായിരുന്നുവെന്ന് ഗ്രാമത്തലവൻ ആശിഷ് നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടി (സുഗൻ അലിയുടെ മകൾ) സ്റ്റേജിൽ കയറി, വിഗ്രഹങ്ങൾക്ക് നേരെ കറുത്ത തുണി എറിഞ്ഞ് ‘ഇസ്ലാം സിന്ദാബാദ്’, ‘പാകിസ്ഥാൻ സിന്ദാബാദ്’, ‘ഹിന്ദുസ്ഥാൻ മുർദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. സഹോദരി സാഹിബയും മൂന്ന് സഹോദരന്മാരും അവളെ പിന്തുണച്ചു.അച്ഛൻ സുഗൻ അലി, അമ്മ സഹാബുദ്ദീൻ നിഷ, മുഹമ്മദ് ഷാമി, മുഹമ്മദ് സക്കീർ അലി എന്നിവരും അവളെ പിന്തുണച്ച് മുദ്രാവാക്യമുയർത്തിയെന്ന് ആശിഷ് ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി, സഹോദരി സാഹിബ (18), അർമാൻ (19), മാതാപിതാക്കളായ സുഗൻ അലി (48), സഹാബുദ്ദീൻ നിഷ (42), മുഹമ്മദ് ഷാമി (55) എന്നിവരുൾപ്പെടെ മൂന്ന് സഹോദരങ്ങൾക്കെതിരെ പോലീസ് ചൊവ്വാഴ്ച കേസെടുത്തു. മുഹമ്മദ് സാക്കിർ അലി (50) എന്നിവരെ അറസ്റ്റ് ചെയ്തു. പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ബസ്തി അഡീഷണൽ പോലീസ് സൂപ്രണ്ട് ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.
Discussion about this post