ഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം.പി ചന്ദ്രകാന്ത് ഖൈറെ ലോക്‌സഭയില്‍. പശുവില്‍ നിന്നുള്ള നേട്ടങ്ങളെക്കുറിച്ചും ശിവസേന എംപി ലോക്‌സഭയില്‍ സംസാരിച്ചു. പാല്‍, ഗോമൂത്രം, ചാണകം തുടങ്ങിയവ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം ശൂന്യവേളയില്‍ പറഞ്ഞു.
നമുക്ക് ദേശീയ പതാക, ദേശീയ ഗാനം, ദേശീയ മൃഗം, ദേശീയ പക്ഷി എന്നിവയൊക്കെ ഉണ്ട്. രാഷ്ട്രപിതാവും ഉണ്ട്. എന്തുകൊണ്ട് പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിച്ചുകൂടായെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് ആദിത്യനാഥ് ഭഗവത് ഗീത ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭഗവത് ഗീതയിലെ ആശയങ്ങള്‍ ജിഹാദി ഭീകരതയുടെ ആനുകാലിക കാലത്ത് ഏറെ പ്രസക്തമാണെന്ന് ഇന്നലെ ആദിത്യനാഥ് പറഞ്ഞിരുന്നു. അതിനിടെ, രാഷ്ട്രീയരംഗത്തും സാംസ്‌ക്കാരിക രംഗത്തും നിറഞ്ഞു നിന്നവരെയെല്ലാം പിന്തള്ളി പശുവിനെ പേഴ്‌സണാലിറ്റി ഓഫ് ദ ഇയറായി യാഹു ഇന്ത്യ തെരഞ്ഞടുത്തിരുന്നു.
Discussion about this post