റായ്പൂർ: ഛത്തീസ്ഗഡിലെ ഹോട്ടലിൽ 71കാരനായ ഇറ്റാലിയൻ പൗരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷൻ ആസ്ഥാനമായ ജഗദൽപൂരിലെ ഹോട്ടലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇറ്റാലിയൻ പൗരനും പ്രൊഫഷണൽ എഞ്ചിനീയറുമായ മോറി ഫ്രാൻസെസ്കോ (71) ആണ് മരിച്ചത്.
അടുത്തിടെ ജഗദൽപൂരിൽ എൻഎംഡിസി സ്റ്റീൽ പ്ലാന്റിൽ ജോലിക്കായി എത്തിയ ഇയാൾ ഒക്ടോബർ 17 മുതൽ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. ഇയാളുടെ സുഹൃത്ത്ക്കളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.








