എറണാകുളം : സാധാരണക്കാരായ യാത്രികരെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പുതിയ ട്രെയിൻ ആണ് വന്ദേ സാധാരൺ. നവംബർ മുതൽ കേരളത്തിലും വന്ദേ സാധാരൺ സർവീസ് ആരംഭിക്കും. എറണാകുളം-ഗുവാഹത്തി റൂട്ടിൽ ആയിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുക.
നോണ്‍ എ.സി വിഭാഗത്തിൽപ്പെട്ടവ ആയിരിക്കും വന്ദേ സാധാരൺ ട്രെയിനുകൾ. 130 കിലോമീറ്റര്‍ വേഗതയാണ് ഈ ട്രെയിനുകൾക്ക് ഉണ്ടാവുക. തുടക്കത്തില്‍ ആഴ്ചയില്‍ ഒന്നു വീതമുള്ള സര്‍വീസായിരിക്കും എറണാകുളം-ഗുവാഹത്തി റൂട്ടില്‍ ആരംഭിക്കുക. സിസി.ടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍, ഭിന്നശേഷിക്കാർക്കായി പ്രത്യേകം ശുചിമുറികൾ എന്നിവ വന്ദേ സാധാരൺ ട്രെയിനിൽ ഉണ്ടാകും.
22 കോച്ചുകളുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ കൂടുതല്‍ വേഗത്തിനായി പുഷ്പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചാകും സര്‍വീസ് നടത്തുക. 1,800 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളവയായിരിക്കും ഈ ട്രെയിനുകൾ. കുറഞ്ഞ നിരക്കിൽ സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിലൂടെ കേരളത്തിലേക്ക് എത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് വന്ദേ സാധാരണിന്റെ വരവ് യാത്ര എളുപ്പത്തിൽ ആക്കുമെന്ന് കരുതുന്നു.









