Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

by Brave India Desk
Sep 6, 2026, 03:45 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ മലയാളി താരങ്ങളായ സഞ്ജു സാംസണും എസ്. ശ്രീശാന്തും തമ്മിലുള്ള അസ്വാഭാവിക പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവെക്കുന്നു. വേദിയിൽ ട്രോഫിക്കും കെസിഎ ഭാരവാഹികൾക്കുമൊപ്പം നിന്ന സഞ്ജു സാംസണെ പൂർണ്ണമായും അവഗണിച്ച്, കൈകൊടുക്കാതെ ശ്രീശാന്ത് കടന്നുപോകുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ ചേരിതിരിഞ്ഞുള്ള തർക്കങ്ങൾക്ക് കാരണമായിരിക്കുന്നത്.

കയ്യിൽ മൈക്കുമായി വേദിയിലേക്ക് എത്തിയ ശ്രീശാന്ത് തൊട്ടടുത്ത് നിന്ന സഞ്ജുവിനെ നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ ഭാരവാഹികൾക്ക് നേരെ നീങ്ങുകയായിരുന്നു. കേരള ക്രിക്കറ്റിലെ ഏറ്റവും പ്രമുഖരായ രണ്ട് താരങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന സംശയമാണ് ഈ വീഡിയോ പുറത്തുവന്നതോടെ ആരാധകർ ഉയർത്തുന്നത്.

Stories you may like

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

സഞ്ജു സാംസൺ ഐപിഎല്ലിൽ എത്തിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ശ്രീശാന്ത് നടത്തിയ വിവാദ പരാമർശങ്ങളുടെ തുടർച്ചയായാണ് ഈ സംഭവത്തെ പലരും വിലയിരുത്തുന്നത്. സഞ്ജുവിനെ രാജസ്ഥാൻ റോയൽസിലേക്ക് എത്തിക്കുന്നതിൽ രാഹുൽ ദ്രാവിഡിന് മുന്നിൽ ശുപാർശ ചെയ്തത് താനാണെന്നും, പ്രാദേശിക മത്സരത്തിൽ തന്നെ ഒരോവറിലെ ആറ് പന്തുകളിലും സിക്സറടിച്ച സഞ്ജുവിന്റെ പ്രതിഭയെക്കുറിച്ച് ദ്രാവിഡിനോട് സംസാരിച്ച് അവസരം ഒരുക്കിയത് താനാണെന്നും ശ്രീശാന്ത് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.

എന്നാൽ തനിക്ക് നേരിട്ട് ദ്രാവിഡിന്റെ കോൾ വരികയായിരുന്നു എന്ന തരത്തിൽ സഞ്ജു നൽകിയ അഭിമുഖങ്ങളെ ശ്രീശാന്ത് പരസ്യമായി വിമർശിക്കുകയും ഹിന്ദിയിലും മലയാളത്തിലും സഞ്ജു രണ്ട് വ്യത്യസ്ത കഥകളാണ് പറയുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനകൾക്ക് പിന്നാലെ ഇരുവരും നേർക്കുനേർ കണ്ടുമുട്ടിയ വേദിയിൽ പരസ്പരം മിണ്ടാതെ മുഖം തിരിച്ചത് കേരള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Sreesanth and sanju Samson ignored the hand snakes between each other in kcl final ?….

Any Rift??#KCL #SANJU pic.twitter.com/UbteQpw6nl

— 𝗬𝗘𝗟𝗟𝗢𝗩𝗘 𝗙𝗢𝗫𝗬 (@yelloveX7) September 6, 2026

Tags: sreesanthsanju samson
Share
Tweet
SendShare

Latest stories from this section

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

Latest News

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ശരീരം ചോദിക്കുന്ന സഹായങ്ങൾ; ല്യൂക്കീമിയ: ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies