വാഷിംഗ്ടൺ: 2024 ലെ അമേരിക്കൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻമാറി മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഇത് എന്റെ സമയമല്ല എന്ന് പറഞ്ഞാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് പിൻവാങ്ങുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.എനിക്ക് വ്യക്തമായി: ഇത് എന്റെ സമയമല്ല. ‘വളരെയധികം പ്രാർത്ഥനയ്ക്കും പരിഗണനയ്ക്കും ശേഷം, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ പ്രചാരണം താൽക്കാലികമായി നിർത്താൻ ഞാൻ തീരുമാനിച്ചുവെന്നായിരുന്നു മൈക്കിന്റെ വാക്കുകൾ.
ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെങ്കിലും കൺസർവേറ്റീവ് തത്വങ്ങൾക്കായി താൻ നിലകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ സ്ഥാനങ്ങളിലും മൂല്യമുള്ള റിപബ്ലിക്കൻ പാർട്ടി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്കിന്റെ പിന്മാറ്റത്തോടെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മത്സരത്തിൽ കൂടുതൽ മുൻതൂക്കം ലഭിക്കും. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പിന്മാറുന്ന മുഖ്യ സ്ഥാനാർത്ഥിയാണ് അറുപത്തിനാലുകാരനായ മൈക്ക് പെൻസ്.













Discussion about this post