മംഗലാപുരം : മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. കുന്ദാപ്പൂർ കിരാടി ഹഞ്ചിനമന സ്വദേശി പ്രമോദ് ഷെട്ടി ആണ് മിന്നലേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരുന്ന സമയത്ത് വീടിന്റെ തുറന്ന വരാന്തയിൽ വെച്ച് പ്രമോദ് മൊബൈലിൽ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് ഇടിമിന്നലേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു
ബ്രഹ്മാവറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രമോദ് ഷെട്ടിയുടെ മരണം സംഭവിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ പ്രമോദ് ഒരു തുണിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു.
Discussion about this post