കോട്ടയം: കൊച്ചിയില്‍ മദ്യപിച്ച് പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടന് വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ്. വിനായകനെ പോലെയുള്ള നടന്മാര് നാടിന്റെ പൊതു സ്വത്താണെന്നും ഇത്തരക്കാര്‍ പൊതു ഇടങ്ങളില്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
വിഷയം ജാതി കൊണ്ട് അടയ്ക്കേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. വിനായകന്റെ പെരുമാറ്റ രീതിയെയും പൊലീസ് നടപടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടക്കവെയാണു കെപിഎംഎസിന്റെ പ്രതികരണം.
അതേസമയം, രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് കെപിഎംഎസ് അഭിപ്രായപ്പെട്ടു. ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിനു ജാതി സെന്‍സസ് ഗുണകരമാണ്. ഇടതു സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്കു വിധേയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post