ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ മലയാളി നഴ്‌സിനെ നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാട് കടത്തിയത്.
യുദ്ധത്തിൽ ഹമാസിനെ തള്ളിയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട യുവതിക്കെതിരെ കുവൈറ്റ് അഭിഭാഷകൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന നഴ്സിനെ നാടുകത്തിയത്. ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചതാണ് കുറ്റം. കുവൈത്തി അഭിഭാഷകനായ ബന്തർ അൽ മുതൈരി ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ പരാതിപ്പെട്ടതോടെയാണ് നടപടി.
ഇസ്രയേലിനെ അനുകൂലിച്ച മറ്റൊരാളെയും നാടുകടത്താനുള്ള ഉത്തരവും കുവൈറ്റ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരൻ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ഇന്ത്യൻ എംബസി ഒരുക്കുമെന്നും അദേഹം പറഞ്ഞു.










