പാറ്റ്‌ന: ഡല്‍ഹി ക്രിക്കറ്റ് അസോസിയഷേനുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിയ്ക്കുന്ന ബി.ജെ.പി എം.പി കീര്‍ത്തി ആസാദിന് പാര്‍ട്ടി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ പിന്തുണ. കീര്‍ത്തി ആസാദ് ഹീറോ ആണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.
ട്വിറ്ററിലാണ് ശത്രുഘ്‌നന്‍ നിലപാട് വ്യക്തമാക്കിയത്. അഴിമതിയ്‌ക്കെതിരെ പോരാടുന്ന കീര്‍ത്തി ആസാദിനെതിരെ പാര്‍ട്ടി നടപടിയെടുക്കരുതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു.
പ്രതിപ്രവര്‍ത്തനം സംബന്ധിച്ച ന്യൂട്ടണ്‍ സിദ്ധാന്തവും സിന്‍ഹ ചൂണ്ടിക്കാട്ടി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഭിന്നമായ പാര്‍ട്ടിയെന്ന നിലയില്‍ നിന്ന് ഭിന്നതകളില്‍ മുന്നോട്ട് പോകുന്ന പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ പോലെ എല്‍.കെ.അദ്വാനി കാണിച്ച മാതൃകയില്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി തെളിയിച്ച് തിരിച്ചു വരുകയാണ് വേണ്ടതെന്നും ശത്രുഘന്‍ അഭിപ്രായപ്പെട്ടു.
അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കീര്‍ത്തി ആസാദിനെതിരെ അച്ചടക്ക നടപടിയെക്കുറിച്ച് ബി.ജെ.പി നേതൃത്വം ആലോചിയ്ക്കുന്നതിനിടയിലാണ് സിന്‍ഹയുടെ പിന്തുണ.
Discussion about this post